പ്രശസ്ത നാടകപ്രവര്‍ത്തകന്‍ ഗോപി കുറ്റിക്കല്‍ സംവിധാനം ചെയ്ത ചിത്രമാണ് അരയാക്കടവില്‍. ചരിത്രത്തെ ചുവപ്പിച്ച കയ്യൂര്‍ സമരഗാഥയുടെ ഭാവതീവ്രമായ ആവിഷ്‌ക്കാരമാണ് ചിത്രം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തങ്ങളുടെ നാലു പ്രിയപുത്രന്മാരുടെ കഴുത്തില്‍ തൂക്കുകയര്‍ മുറുകിയ അഭിശപ്ത ദിവസത്തിനു തലേരാത്രി കയ്യൂര്‍ ഗ്രാം അനുഭവിച്ച ആത്മസംഘര്‍ഷവും അവിടുത്തെ ആബാലവൃദ്ധം ജനങ്ങളില്‍ നുരഞ്ഞുപൊന്തിയ പ്രതിഷേധവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കണ്ണങ്കൈ കുഞ്ഞിരാമന്‍, രാജീവന്‍ വെള്ളൂര്‍, അന്നൂര്‍ സുനില്‍, മനോജ് അന്നൂര്‍, വിനോദ് ആലന്തട്ട, ശിവജി ഗുരുവായൂര്‍, കലിംഗ ശശി,കലാശാല ബാബു, സീനത്ത്, കനകലത, അപര്‍ണ ജനാര്‍ദ്ദനന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
** Note :
കുറിപ്പ്: അരയാക്കടവില്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.