സുനിൽ ഇബ്രാഹിമിന്റെ സംവിധാനത്തിൽ നിവിൻ പോളി, ഇന്ദ്രജിത്ത്, രമ്യ നമ്പീശൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച മലയാളചലച്ചിത്രമാണ് അരികിൽ ഒരാൾ. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരനാണ് സിദ്ദിഖ് (ഇന്ദ്രജിത്ത്). ഒരിക്കൽ അയാൾക്ക് കൊച്ചിയിലേയ്ക്ക് ട്രാൻസ്ഫർ ലഭിക്കുന്നു. അവിടെ വച്ച് ഇച്ചാ (നിവിൻ പോളി) എന്ന വ്യക്ത്തിയെ പരിചയപ്പെടുന്ന സിദ്ദിഖ് അയാളുമായി സുഹൃത്ബന്ധം സ്ഥാപിക്കുന്നു. ഈ സുഹൃത്ബന്ധം അവരുടെ ജീവിതത്തിൽ പല മാറ്റങ്ങളും കൊണ്ടുവരുന്നു. പ്രതാപ് കെ പോത്തൻ, ലെന, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവർ മറ്റ് വേഷങ്ങൾ ചെയ്തിരിക്കുന്നു.
** Note :
കുറിപ്പ്: അരികിൽ ഒരാൾ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.