വേണു നാഗവള്ളിയുടെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് അര്‍ത്ഥം. മമ്മൂട്ടി, ശ്രീനിവാസന്‍, ശരണ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജയറാം, മുരളി, മാമുക്കോയ, സുകുമാരി, കൊല്ലം തുളസി, തിക്കുറശ്ശി സുകുമാരന്‍ നായര്‍, പാര്‍വ്വതി, ജഗന്നാഥന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, അസീസ്, ഫിലോമിന, മോഹന്‍ രാജ്,ജഗന്നാഥ വര്‍മ്മ, വില്യം ഡിക്രൂസ്, ബേബി സിന്ധു എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ചന്തു ഫിലിംസിന്റെ ബാനറില്‍ സൂര്യ ചന്ദ്രലാല്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: അര്‍ത്ഥം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.