X
മലയാളം » സിനിമകള്‍ » അരുവി-തമിഴ്
അരുവി-തമിഴ്

അരുവി-തമിഴ്

Social | 08 Dec 2017 |
Malayalam

2.5 /5 Users

0 /5 Filmibeat

അരുവി-തമിഴ് കഥ

നവാഗതനായ അരുണ്‍ പ്രഭു പുരുഷോത്തമന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് അരുവി. അതിഥി ബാലനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. താരത്തിന്റെ  അഭിനയത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. അതിഥിയോടൊപ്പം മികച്ച കഥാപാത്രവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ അജ്ഞലി വരദരാജനും ചിത്രത്തിലുണ്ട്.  സൂപ്പര്‍ നായകമാര്‍  അരങ്ങുവാഴുന്ന തമിഴ്‌സിനിമയില്‍ ഒരു നായക കഥാപാത്രം പോലുമില്ലാതെയാണ് അരുവി എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയത്. കുടുംബമുണ്ടായിട്ടും അനാഥയായിപോയ അരുവി എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. കൂട്ടുകാരിയോടൊപ്പം സ്‌ക്കൂട്ടറോടിച്ച് പോകവെ ഒരു ദിവസം അപകടമുണ്ടാകുന്നിടത്തുനിന്നാണ് അരുവിയുടെ ജീവിതം മാറിമറിയുന്നത്. അവള്‍ വീട്ടില്‍ നിന്നും പുറത്താക്കപെടുന്നു. പിന്നീട് ഹോസ്റ്റലില്‍ താമസമാക്കിയ അവള്‍ക്ക് എമിലി എന്ന ട്രാന്‍സ്‌ജെന്‍ഡറിനെ സുഹൃത്തായി ലഭിക്കുന്നു.  എമിലിയോടൊപ്പം കൂടിയതുമുതല്‍ അരുവി വീണ്ടും ജീവിതം ആസ്വദിക്കാന്‍ തുടങ്ങി. എന്നാല്‍ അതിനിടയില്‍ തന്റെ അനാഥത്വത്തെ ദുരുപയോഗം ചെയ്ത മൂന്നു പുരുഷന്മാര്‍ക്കെതിരെ സംസാരിക്കാന്‍, അവരെ സമൂഹത്തിനുമുന്നില്‍ തുറന്നുകാട്ടാന്‍  ശൊല്‍വതെല്ലാം സത്യം എന്ന  ടിവി റിയാലിറ്റി ഷോയിലേക്ക് അവളെത്തുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്. ബിന്ദുമാലിനി, വേദാന്ത് ഭരദ്വാജ് എന്നിവരാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. ഛായാഗ്രഹണം ഷെല്ലി കാലിസ്റ്റ് . ഡ്രീം വാരിയര്‍ പിക്ച്ചേസിന്റെ ബാനറില്‍ എസ്.ആര്‍ പ്രകാശ്ബാബു, എസ്.ആര്‍ പ്രഭു എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്. 
Read More

അരുവി-തമിഴ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അരുവി-തമിഴ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ അരുണ്‍ പ്രഭു പുരുഷോത്തമന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ബിന്ദു മാലിനി, വേദാന്ത് ഭരദ്വാജ്
നിര്‍മ്മാതാവ്‌ പ്രകാശ്ബാബു എസ് ആർ, എസ് ആർ പ്രഭു
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അരുവി-തമിഴ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

അരുവി-തമിഴ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+