ഫഹദ് ഫാസിലിനെ നായകനാക്കി വിവേക് സംവിധാനം ചെയ്ത മാണ് അതിരന്‍.സായി പല്ലവിയാണ് ചിത്രത്തിലെ നായിക.ഇതാദ്യമായാണ് സായ് പല്ലവി ഫഹദിനൊപ്പം ഒന്നിക്കുന്നത്.അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്,രണ്‍ജീ പണിക്കര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.എഴുത്തുകാരന്‍ പി എഫ് മാത്യൂസാണ് ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കുന്നത്.പുത്രന്‍, കുട്ടിസ്രാങ്ക് ഈ മ യൗ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പി എഫ് മാത്യൂസ് വീണ്ടും തൂലിക ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
ഒരു ഡോക്ടറുടെ വേഷത്തിലാണ് ഫഹദ് ചിത്രത്തിലെത്തുന്നത്.ഊട്ടിയിലെ ഒരു സൈക്കാട്രിക് ഹോസ്പിറ്റല്‍ ആണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.ഒരു ഹില്‍സ്‌റ്റേഷനിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ഒരു പുതിയ ഡോക്ടര്‍ വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.ചിത്രത്തില്‍ വടക്കേടത്ത് കമല ലക്ഷ്മിയായി സുരഭി ലക്ഷ്മി എത്തുമ്പോല്‍ ജയനാരായണ വര്‍മയായി രഞ്ജി പണിക്കര്‍ എത്തുന്നു.താരാട്ടു പാട്ടുമായി വന്ന ചിത്രത്തിലെ ആദ്യ ഗാനം ഏറെ വൈറലായിരുന്നു.രണ്ടാമത് പുറത്തിറങ്ങിയ മഴവില്‍ മഴ എന്ന ഗാനത്തിനും മികച്ച പ്രതികരമമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.
അനു മൂത്തേടനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.പി എസ് ജയഹരിയുടേതാണ് സംഗീതം.പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ആണ് ചിത്രത്തിനുവേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുന്നത്.മോഹന്‍ലാലിനെ നായകനാക്കി ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് അടക്കമുള്ള ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ച സെഞ്ചുറി കൊച്ചുമോനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: അതിരന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.