മനീഷ് കുറുപ്പിന്റെ തിരക്കഥയില്‍ ചന്ദ്രു മാണിക്കവസഗം സംവിധാനം ചെയ്ത ചിത്രമാണ് അവള്‍ വന്നതിനു ശേഷം. മനീഷ് കുറുപ്പ്, റോസിന്‍ ജോളി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ലയ്‌സണ്‍ കോശി, മനീഷ് കുറുപ്പ്, രജീഷ് പാലവിള,ബിനു ശ്രീക്കൊട്ടൂര്‍ എന്നിവരുടെ വരികള്‍ക്ക് സന്തോഷ് രാജ് ആണ് സംഗീതം പകര്‍ന്നത്.
ഉണ്ണി മേനോന്‍, സിതാര കൃഷ്ണ കുമാര്‍, സെലിന്‍ ജോസ്,ആതിര മുരളി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കൊച്ചുപ്രേമന്‍, ബേബി നയന്‍താര, ജയന്‍ ചേര്‍ത്തല, സതീഷ് വെട്ടിക്കവല എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. റവല്യൂഷണറി മൂവിസിന്റെ ബാനറില്‍ മോഹന്‍ കെ കുറുപ്പാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: അവൾ വന്നതിനു ശേഷം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.