സൗബിന്‍ ഷാഹിര്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇര്‍ഷാദ് പരാരി സംവിധാനം ചെയ്ത ചിത്രമാണ് അയല്‍വാശി. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഫാമിലി കോമഡി എന്റര്‍ടെയ്‌നറാണ്. അയല്‍വാസികളായ താജുദ്ദീന്റെയും ബെന്നിയുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന വഴക്കും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.
ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, ലിജോ മോള്‍, നസ്ലിന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജിത് പുരുഷന്‍ ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. സിദ്ധിഖ് ഹൈദറാണ് ചിത്രത്തിന്റെ എഡിറ്റര്‍. ടൈറ്റസ് മാത്യുവിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. അശ്വിന്‍ വിജയന്‍, അഖിൽ ജെ. ചന്ദ്, ശ്രുതി ശിവദാസ്, വൈഗ നമ്പ്യാർ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്, ലോക്കല്‍ അജണ്ട മോഷന്‍ പിക്‌ചേഴ്‌സ് എന്നീ കമ്പനികളുടെ ബാനറില്‍ മുഹ്‌സിന്‍ പരാരി, ആഷിഖ് ഉസ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. പെരുന്നാള്‍ റിലീസായി 2023 ഏപ്രില്‍ 21നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
തിയേറ്റര്‍ റിലീസ് - 2023 ഏപ്രില്‍ 21
ഒടിടി റിലീസ് - 2023 മെയ് 19 നെറ്റ്ഫ്‌ളികസ്
** Note :
കുറിപ്പ്: അയല്‍വാശി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.