മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കമേഴ്‌സ്യല്‍ മലയാളം - അറബിക് ചിത്രമാണ് ആയിഷ. ആമിര്‍ പള്ളിക്കല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ആഷിഫ് കക്കോടിയുടേതാണ് രചന.
ഇന്തോ-അറബിക് പശ്ചാത്തലത്തിലൊരുക്കിയ കുടുംബചിത്രം പൂര്‍ണമായും ഗള്‍ഫിലാണ് ചിത്രീകരിച്ചത്. മലയാളം, അറബിക് ഭാഷകളില്‍ ചിത്രീകരിച്ച ചിത്രത്തിലെ 70% അഭിനേതാക്കളും മറ്റു രാജ്യത്തില്‍ നിന്നുമുള്ളവരാണ്. സജ്‌ന, രാധിക, പൂര്‍ണിമ,ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ തുടങ്ങിയവരാണ് പ്രധാന വിദേശതാരങ്ങള്‍.
അറബ് രാജ്യങ്ങളില്‍ അറബിക് ഭാഷയില്‍ തന്നെയാണ് ചിത്രം റീലിസ് ചെയ്തത്. നൃത്തത്തിന് പ്രധാന്യമുള്ള ചിത്രത്തിന്റെ കോറിയോഗ്രാഫി നിര്‍വ്വഹിച്ചത് പ്രഭുദേവയാണ്. വിഷ്ണു ശര്‍മയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. അപ്പു എന്‍ ഭട്ടതിരിയാണ് ചിത്രത്തിന്റെ എഡിറ്റര്‍.
സുഹൈല്‍ കോയ, ബി.കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നല്‍കിയത്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ആയിഷ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.