എസ് എസ് രാജമൌലി സംവിധാനം ചെയ്യുന്ന ഐതിഹാസിക ചിത്രമാണ് ബാഹുബലി. ചത്രപതി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രാജമൌലി-പ്രഭാസ് ടീം ഒന്നിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത് എം എം കീരവാണിയാണ്. പ്രഭാസ്, അനുഷ്ക ഷെട്ടി, തമന്ന ഭാട്ടിയ, സത്യരാജ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. റാണ ദഗുഭാട്ടി ചിത്രത്തിലെ മുഖ്യ പ്രതിനായക വേഷം കൈകാര്യം ചെയ്യുന്നു. 250 കോടി രൂപ മുതൽ മുടക്കി നിർമ്മിക്കുന്ന ബാഹുബലി ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രമാണ്. ശിവന്റെ പ്രതിരൂപമായി അറിയപ്പെട്ട ബാഹുബലിയുടെയും ചില ഐതീഹ്യങ്ങളുടെയും പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. 2015 ജൂലൈ 10-ന് മലയാളം ഉൾപ്പടെ നാല് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.
** Note :
കുറിപ്പ്: ബാഹുബലി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.