നവാഗതനായ സിധില്‍ സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് ബാക് ടു ലൈഫ്. 101 ചോദ്യങ്ങള്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌ക്കാരം നേടിയ മാസ്റ്റര്‍ മിനണ്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ മിനണ്‍ എത്തുന്നത്. ഒരു മെക്‌സിക്കന്‍ അപാരത സംവിധാനം ചെയ്ത ടോം ഇമ്മട്ടിയാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രകൃതി സംരണം, ലോകാവസാനം എന്നിവയാണ് ചിത്രത്തിന്റെ പ്രമേയം. സ്‌നേഹ ഉണ്ണികൃഷ്ണന്‍, ജിനി ജോസ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
** Note :
കുറിപ്പ്: ബാക് ടു ലൈഫ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.