ഐ വി ശശിയുടെ സംവിധാനത്തിൽ മമ്മൂട്ടി, മുകേഷ്, ശ്രീനിവാസൻ, സിദ്ദിഖ്, കത്രീന കൈഫ്, വാണി വിശ്വനാഥ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'ബൽറാം v/s താരാദാസ്'. അതിരാത്രം എന്ന ചിത്രത്തിലെ താരാദാസ് എന്ന കഥാപാത്രവും, ആവനാഴി എന്ന ചിത്രത്തിലെ ഇൻസ്പെക്ടർ ബൽറാം എന്ന കഥാപാത്രവും ഈ ചിത്രത്തിലൂടെ പുനർജനിക്കുന്നു. മമ്മൂട്ടിയാണ് ഈ രണ്ട് കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്. ലിബർട്ടി റോയൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി വി ബഷീർ, എം കെ നാസർ, ഐ വി ശശി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം ലിബർട്ടി ഡിസ്ട്രിബ്യൂട്ടേഴ്സ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ടി ദാമോദരൻ, എസ് എൻ സ്വാമി എന്നിവർ ചേർന്നാണ്.
** Note :
കുറിപ്പ്: ബൽറാം v/s താരാദാസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.