അഞ്ജലി മേനോൻ സംവിധാനം ചെയ്യ്ത ഹാസ്യ പ്രണയ ചിത്രമാണ് ബാംഗ്ലൂര്‍ ഡെയ്‌സ്. ദുല്‍ക്കര്‍ സൽമാൻ, നസ്‌റിയ നസീം, ഫഹദ് ഫാസില്‍, നിവിന്‍ പോളി, നിത്യ മേനോൻ, പാര്‍വതി മേനോന്‍, ഇഷ തൽവാർ തുടങ്ങിയവരാണ് മുഖ്യ വേഷങ്ങൾ ചെയ്തത്. കേരളത്തിൽ നിന്നും ബാംഗ്ലൂര്‍ ആസ്വദിക്കാനെത്തുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് ബാംഗ്ലൂര്‍ ഡെയ്‌സ് പറയുന്നത്. തങ്ങളുടെ സ്വപ്‌നങ്ങൾ നിറവേറ്റുന്നതിനായി അവർ വേറിട്ട വഴികൾ തിരഞ്ഞു പിടിക്കുന്നു. ഫഹദ് ഫാസില്‍ ഈ മൂവർ സംഘത്തോടൊപ്പം ചേരുമ്പോൾ ചിത്രം കൂടുതൽ രസകരമാകുന്നു. ബാംഗ്ലൂർ നഗരം ഈ ചെറുപ്പക്കാരുടെ ജീവിതങ്ങളെ ഏതൊക്കെ രീതിയിൽ സ്വാതീനിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് കഥ പുരോഗമിക്കുന്നത്.
** Note :
കുറിപ്പ്: ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.