അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ചിത്രമാണ് ബഷീറിന്റെ പ്രേമലേഖനം. പ്രശസ്ത അഭിനേതാക്കള്‍ മധുവും ഷീലയും വലിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. സക്കറിയായുടെ ഗര്‍ഭിണികള്‍, കുമ്പസാരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫര്‍ഹാന്‍ ഫാസിലും സന അല്‍താഫുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മാത്യു, അജു വര്‍ഗ്ഗീസ്, ആശ അരവിന്ദ്, കണാരന്‍ ഹരീഷ്, സുനില്‍ സുഖദ, മണികണ്ഠന്‍, ഷാനവാസ്, ശ്രീജിത്ത് രവി, നോബി, ബൈജു എഴുപുന്ന തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ഷിനോദ്, ഷംസീര്‍, ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. മലയാളികളുടെ പ്രിയകഥാകാരന്‍ ബഷീറിന്റെ പ്രേമലേഖനവും ചിത്രത്തിന്റെ ഭാഗമാകുന്നു. റേഡിയോനാടകം പോലും നാട്ടുകാരുടെ രോമാഞ്ചമായിരുന്ന ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ എണ്‍പതുകളുടെ ആദ്യപാദത്തില്‍ ആദ്യമായി ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ടിവി എത്തുന്നതും അത് നാട്ടുകാരില്‍ ചെലുത്തുന്ന സ്വാധീനവും അതിനെതുടര്‍ന്നുണ്ടാവുന്ന പ്രണയവും ഒളിച്ചോട്ടവും തുടര്‍ചലനങ്ങളുമാണ് ബഷീറിന്റെ പ്രേമലേഖനം എന്ന സിനിമ പറയുന്നത്.
** Note :
കുറിപ്പ്: ബഷീറിന്റെ പ്രേമലേഖനം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.