ഷാന്‍ തുളസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബല്ലാരി രാജ. ബിഥുന്‍ ബാബുവും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ധനേഷ് രവീന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.കലാസംവിധാനം അരുണ്‍ വെഞ്ഞാറമൂടും സംഗീതം അരുണ്‍ മുരളീധരനും നിര്‍വ്വഹിക്കുന്നു. നാസ് നാസര്‍, ശംഭു ഗോവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രാജാമാണിക്യം എന്ന ചിത്രത്തിലെ പല കഥാപാത്രങ്ങളും ബല്ലാരി രാജയില്‍ എത്തും.
പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധിഖ്, സലിംകുമാര്‍, മനോജ് കെ ജയന്‍, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അര്‍ജുന്‍ സൈന്‍ എഡിറ്റിംഗും, ചമയം റോണക്‌സ് സേവിയറും നിര്‍വ്വഹിക്കുന്നു. സുഭാഷ് ഇളമ്പല്‍ ആണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. സംഘട്ടത്തിനും ഗ്രാഫിക്‌സിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനം കൈകാര്യം ചെയ്യുന്നത് മാഫിയ ശശി ആണ്.
** Note :
കുറിപ്പ്: ബല്ലാരി രാജ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.