കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ഭയ്യ ഭയ്യ. കേരളത്തിലെത്തുന്ന ബംഗാള്‍ തൊഴിലാളികളുടെ കഥയാണ് ചിത്രം പറയുന്നത്. കോര സാര്‍ എന്ന കണ്‍സ്ട്രക്ഷൻ കമ്പനി ഉടമയുടെ മകനാണ് ബാബു. അദ്ദേഹത്തിന്റെ വളര്‍ത്തുമകനാണ് ബാബുറാം. ഒരു പ്രത്യേക സാഹചര്യത്തില്‍ ബാബുവും, ബാബുറാമും ബംഗാളിലേക്കു പുറപ്പെടുന്നു. ആ യാത്രക്കിടയിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ ബാബുവും, ബിജുമേനോന്‍ ബാബുറാമും, ഇന്നസന്റ് കോരസാറും ആയി അഭിനയിക്കുന്നു. നിഷ അഗര്‍വാള്‍, വിദുന ലാല്‍ എന്നിവരാണു നായികമാര്‍. ബെന്നി പി നാരായണമ്പലത്തിന്റെതാണ് കഥയും, തിരക്കഥയും, സംഭാഷണങ്ങളും. നോബൽ ആൻഡ്രെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലൈസാമ പൊറ്റൂരാണ് ചിത്രത്തിൻറെ നിർമാതാവ്.
** Note :
കുറിപ്പ്: ഭയ്യ ഭയ്യ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.