X
മലയാളം » സിനിമകള്‍ » ഭയ്യ ഭയ്യ
ഭയ്യ ഭയ്യ

ഭയ്യ ഭയ്യ

Comedy | 05 Sep 2014 | U |
Malayalam

2.5 /5 Users

2.5 /5 Filmibeat

ഭയ്യ ഭയ്യ കഥ

കുഞ്ചാക്കോ ബോബന്‍,  ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമാണ്‌‌ ഭയ്യ ഭയ്യ. കേരളത്തിലെത്തുന്ന ബംഗാള്‍ തൊഴിലാളികളുടെ കഥയാണ് ചിത്രം പറയുന്നത്. കോര സാര്‍ എന്ന കണ്‍സ്ട്രക്ഷൻ കമ്പനി ഉടമയുടെ മകനാണ് ബാബു. അദ്ദേഹത്തിന്റെ വളര്‍ത്തുമകനാണ് ബാബുറാം. ഒരു പ്രത്യേക സാഹചര്യത്തില്‍ ബാബുവും, ബാബുറാമും ബംഗാളിലേക്കു പുറപ്പെടുന്നു. ആ യാത്രക്കിടയിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ ബാബുവും, ബിജുമേനോന്‍ ബാബുറാമും, ഇന്നസന്റ് കോരസാറും ആയി അഭിനയിക്കുന്നു. നിഷ അഗര്‍വാള്‍, വിദുന ലാല്‍ എന്നിവരാണു നായികമാര്‍. ബെന്നി പി നാരായണമ്പലത്തിന്റെതാണ് കഥയും, തിരക്കഥയും, സംഭാഷണങ്ങളും. നോബൽ ആൻഡ്രെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലൈസാമ പൊറ്റൂരാണ് ചിത്രത്തിൻറെ നിർമാതാവ്.
Read More

ഭയ്യ ഭയ്യ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഭയ്യ ഭയ്യ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജോണി ആന്റണി
ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി
സംപാദക രഞ്ജന്‍ എബ്രഹാം
സംഗീതം വിദ്യാസാഗർ
നിര്‍മ്മാതാവ്‌ ലൈസാമ പൊറ്റൂർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഭയ്യ ഭയ്യ വിമർശകരുടെ അവലോകനം

malayalam.filmibeat.com
ചില സംവിധായകര്‍ക്കൊരു നിലവാരമുണ്ട്. എത്ര നല്ല താരത്തെകിട്ടിയാലും എത്ര കിടിലന്‍ തിരക്കഥയായാലും സ്വന്തം നിലവാരത്തില്‍ നിന്നു വിട്ടുവീഴ്ച ചെയ്യില്ല എന്ന പിടിവാശി. അത്തരം പിടിവാശിയുള്ള സംവിധായകനാണ് ജോണി ആന്റണി എന്ന് ഉറപ്പിക്കാവുന്നതാണ് ഭയ്യ ഭയ്യ എന്ന ചിത്രം. ഹാസ്യതാരങ്ങളായ സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഗ്രിഗറി എന്നിവരൊക്കെയുണ്ടായിട്ടും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പറ്റിയ ചിത്രമായില്ല ഭയ്യ ഭയ്യ. ആദ്യചിത്രമായ സിഐഡി മൂസയില്‍ നിന്നു ഒരു പണത്തൂക്കം മുന്നോട്ടുപോകാന്‍ സംവിധായകനായ ജോണി ആന്റണിക്കു കഴിഞ്ഞില്ല എന്നതാണു എടുത്തുപറയേണ്ട പ്രത്യേക. കഴിഞ്ഞ ചിത്രമായ മമ്മൂട്ടി നായകനായ താപ്പാനയുടെയും ഗതി ഇതുതന്നെയായിരുന്നു. മമ്മൂട്ടിയെ നായകനാക്കി കിട്ടിയിട്ടും ചിത്രം വിജയിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഇനിയും ഇത്തരം ചിത്രങ്ങളാണ് ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ജോണി ആന്റണിക്ക് തമിഴ് സിനിമയിലേക്കു കളംമാറ്റുന്നതായിരിക്കും നല്ലത്.

ഭയ്യ ഭയ്യ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ഭയ്യ ഭയ്യ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+