വീരത്തിന് ശേഷം ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് ഭയാനകം. ജയരാജ് തന്നെ തിരക്കഥയും കഥയും രചിച്ച ചിത്രത്തിന് മൂന്ന് ദേശീയ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തകഴിയുടെ കയര്‍ എന്ന നോവലിന്റെ ഒരേടാണ് ചിത്രത്തിന്റെ പ്രമേയം. കുട്ടനാടന്‍ ഗ്രാമത്തിലെ പോസ്റ്റ്മാന്റെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. രഞ്ജി പണിക്കറാണ് ചിത്രത്തില്‍ പോസ്റ്റ്മാനായി എത്തുന്നത്.
രണ്ടാം ലോകമഹായുദ്ധ കാലത്ത് പട്ടാളത്തില്‍ ചേര്‍ന്ന കുട്ടനാട്ടുകാര്‍ വീട്ടിലേക്ക് അയയ്ക്കുന്ന പോസ്റ്റുകളും മണി ഓര്‍ഡറുകളും എത്തിക്കുന്ന ഒരു പോസ്റ്റ്മാനിലൂടെയാണ് ചിത്രം കഥ പറയുന്നത്. ആശ ശരത്, ഗിരീഷ് കാവാലം, സബിത ജയരാജ്, കുമരകം വാസവന്‍, ബിലാസ്, ഹരിശങ്കര്‍, പുതുമുഖങ്ങളായ വൈഷ്ണവി വേണുഗോപാല്‍, ഗായത്രി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ശ്രീകുമാരന്‍ തമ്പി രചിച്ച ഗാനങ്ങള്‍ക്ക് എം കെ അര്‍ജുനന്‍മാഷ് ആണ് സംഗിതം നല്‍കിയത്. ചിത്രത്തിലെ ഛായാഗ്രഹണത്തിന് നിഖില്‍ എസ് പ്രവീണിന് ദേശീയ പുരസ്‌ക്കാരം ലഭിച്ചിരുന്നു. ഡോ സുരേഷ് കുമാര്‍ മുട്ടത്താണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ഭയാനകം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.