മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഭൂതക്കണ്ണാടി. ചിത്രത്തിന്റെ തിരക്കഥയും അദ്ധേഹത്തിന്റെ തന്നെയാണ്. ലോഹിതദാസ് സംവിധാനം ചെയ്ത ആദ്യ ചിത്രം കൂടിയാണിത്.ചിത്രത്തില്‍ വിദ്യാധരന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. 1997ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന് മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി നാഷണല്‍ അവാര്‍ഡും മികച്ച ചിത്രത്തിനുള്ള കേരള സര്‍ക്കാര്‍ പുരസ്ക്കാരവും മമ്മൂട്ടിക്ക് മികച്ച നടനുള്ള ഫിലിംഫെയര്‍ പുരസ്‌ക്കാരവും ലഭിച്ചിരുന്നു. ശ്രീലക്ഷ്മി,റിസബാവ,കലാഭവന്‍ മണി,എം ആര്‍ ഗോപകുമാര്‍,കാവ്യ മാധവന്‍,ചാലി പാല തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
** Note :
കുറിപ്പ്: ഭൂതക്കണ്ണാടി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.