മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത ചിത്രമാണ് ബിഗ്ബ്രദര്‍. 1992ല്‍ പുറത്തിറങ്ങിയ സിദ്ധിഖ്-ലാല്‍-മോഹന്‍ലാല്‍ ചിത്രമായ വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. 25 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും സിദ്ധിഖിന്റേതുതന്നെയാണ്.
ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അനൂപ് മേനോനും യുവതാരം ഷര്‍ജാനോ ഖാലിദുമാണ് മറ്റു അഭിനേതാക്കള്‍. മോഹന്‍ലാലിന്റെ സഹാദോരങ്ങളായിട്ടാണ് ഇരുവരും എത്തുന്നത്.ജൂണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഷര്‍ജാനോ.
മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. സിദ്ധിഖ്,ചെമ്പന്‍ വിനോദ് ജോസ്,ടിനി ടോം,ജനാര്‍ദ്ദനന്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ബോളിവുഡ് കിങ് സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതവും ജിത്തു ദാമോദര്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. എസ് ടാക്കീസ്,വൈശാഖ സിനിമ,ഷാ മാന്‍ ഇന്റര്‍നാഷണല്‍ എന്നീ ബാനറുകള്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ജെന്‍സോ ജോസും വൈശാഖ രാജനും ഷാജിയും മനു ന്യൂയോര്‍ക്കുമാണ്. കൊച്ചി,ബാംഗ്ലൂര്‍,മംഗലാപുരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
** Note :
കുറിപ്പ്: ബിഗ് ബ്രദര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.