പത്രപ്രവര്‍ത്തകന്‍ പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ക്യാപ്റ്റന്‍. ജയസൂര്യയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.അന്തരിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വി പി സത്യന്റെ ജീവിതമാണ് ചിത്രം പറയുന്നത്.രാജ്യത്തെ ഏറ്റവും വലിയ സ്‌റ്റേഡിയങ്ങളിലൊന്നായ കാലിക്കറ്റ് സര്‍വകലാശാലയിലെ കളിക്കളത്തിലാണ് 'ക്യാപ്റ്റന്‍' ചിത്രീകരിച്ചത്.
അനു സിത്താരയാണ് ചിത്രത്തിലെ നായിക.സിദ്ധിഖ്, ലക്ഷ്മി ശര്‍മ, രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു. ശ്രേയാ ഘോഷാലാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടി.എല്‍ ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ക്യാപ്റ്റന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.