എസ്എന്‍ സ്വാമി തിരക്കഥയെഴുതി കെ മധു സംവിധാനം ചെയ്ത ചിത്രമാണ് സിബിഐ 5. മമ്മൂട്ടി, രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മോളിവുഡിലെ ഇന്‍വെസ്റ്റിഗേഷന്‍ സിനിമകള്‍ക്ക് പുതിയ മാനം നല്‍കിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിന്റെ അഞ്ചാം ഭാഗമാണ് ചിത്രം.
മുകേഷ്, ജഗതി ശ്രീകുമാർ, സായി കുമാർ, ആശാ ശരത്, രഞ്ജി പണിക്കർ, രമേഷ് പിഷാരടി, കനിഹ,സൗബിൻ താഹിർ, ദിലീഷ് പോത്തൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജേക്സ് ബിജോയ് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. 2021 നവംബര്‍ 29നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഒരു നടനും ഇതുവരെ ഒരേ സിനിമയുടെ അഞ്ച് ഭാഗങ്ങളില്‍ അഭിനയിച്ചിട്ടില്ല. സി ബിഐയുടെ അഞ്ചാം ഭാഗം ഇറങ്ങിയതോടെ ആ ചരിത്രനേട്ടം മമ്മൂട്ടിക്ക് സ്വന്തം. അടിപിടിയോ നെടുന്‍ നീള സംഭാഷണങ്ങളോ ഇല്ലാതെയാണ് സിബിഐ ചിത്രങ്ങളെല്ലാം വിജയിച്ചത്. എല്ലാ ചിത്രത്തിന്റെയും ക്ലൈമാക്‌സില്‍ ഒരു രഹസ്യം ഒളിപ്പിച്ചുവെച്ചാണ് ചിത്രങ്ങളെല്ലാം പ്രദര്‍ശനത്തിനെത്തിയത്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ നാലു ഭാഗങ്ങള്‍ ഇറങ്ങിയിട്ടും പരമ്പരചിത്രത്തിന്റെ ആവര്‍ത്തന വിരസത പ്രേക്ഷകരെ ബാധിച്ചിട്ടില്ല.
** Note :
കുറിപ്പ്: സിബിഐ 5 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.