കമലിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സെല്ലുലോയ്ഡ്. ജെ സി ദാനിയേലിനെ മലയാള സിനിമയുടെ പിതാവായി അംഗീകരിക്കണമെന്നും, കേരള സർക്കാർ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ എന്ന കഥാപാത്രം സർക്കാരുദ്യോഗസ്ഥനായ രാമകൃഷ്ണ അയ്യർ ഐ എ എസിനെ സമീപിക്കുന്നതാണ് ചിത്രത്തിന്റെ ആദ്യ ഭാഗം.
പിന്നീട് ജെ സി ദാനിയേലിന്റെ ജീവിത കഥയിലേക്ക് ചിത്രം തിരിയുന്നു. തൊട്ടു തീണ്ടായ്മയും, നാടുവാഴി സംസ്ക്കാരവുമൊക്കെ നിലനിന്നിരുന്ന കാലത്ത് "വിഗതകുമാരൻ" എന്ന മലയാളത്തിലെ ആദ്യ സിനിമ നിർമ്മിക്കാൻ ജെ സി ദാനിയേൽ എന്ന വ്യക്തിക്ക് സഹിക്കേണ്ടി വന്ന പീടകളും, എതിർപ്പുകളും ചിത്രത്തിലൂടെ സംവിധായകൻ വരച്ചു കാട്ടുന്നു. താഴ്ന്ന ജാതിയിൽപെട്ട പെണ്‍കുട്ടി നായികയായി അഭിനയിച്ചതുകൊണ്ട് ഉയർന്ന ജാതിയിലുള്ള ആളുകൾ ചിത്രത്തിന്റെ ആദ്യ പ്രദർശനം തന്നെ മുടക്കുന്നു. നാളുകൾക്ക് ശേഷം നിർഭാഗ്യം കൊണ്ട് ആ ചിത്രത്തിന്റെ ഒരു പ്രിന്റ് പോലും നമ്മുടെ കയ്യിൽ ഇല്ല. ബാലൻ എന്ന ചിത്രം മലയാളത്തിലെ ആദ്യ സിനിമയെന്നയിരുന്നു ഏറെ നാളുകളായി കാരുതപ്പെട്ടിരുന്നത്. പക്ഷേ ജെ സി ദാനിയേൽ മലയാള സിനിമയുടെ പ്രാരംഭകാലത്ത് വഹിച്ച പങ്ക് ചെറുതല്ല എന്ന് മനസ്സിലാക്കി അദ്ദേഹത്തെ മലയാള സിനിമയുടെ പിതാവായി അവരോതിക്കുകയായിരുന്നു.
** Note :
കുറിപ്പ്: സെല്ലുലോയ്ഡ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.