സമീർ താഹിർ സംവിധാനം നിർവ്വഹിച്ച് 2011 ജൂലൈ 15-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചാപ്പാ കുരിശ്.സമീർ താഹിർ തന്നെ തിരക്കഥാരചനയിലും പങ്കാളിയായ ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ഫഹദ് ഫാസിൽ, റോമ, രമ്യ നമ്പീശൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.ബിഗ് ബി, ഡാഡി കൂൾ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന സമീർ താഹിറിന്റെ ആദ്യ സംവിധാനസംരംഭമാണ് ഈ ചിത്രം. കാനൻ 7 ഡി ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചാണ് ഒരു ഗാനരംഗമൊഴികെയുള്ള ചലച്ചിത്രത്തിന്റെ ഭാഗങ്ങൾ ചിത്രീകരിച്ചത്.2011-ലെ ഗോവ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
** Note :
കുറിപ്പ്: ചാപ്പാ കുരിശ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.