മമ്മൂട്ടി നായകനായി 1989-ൽ പുറത്തിറങ്ങിയ മലയാള ത്രില്ലർ ചിത്രമാണ് 'ചരിത്രം'. റഹ്‌മാൻ, ശോഭന, ജഗതി ശ്രീകുമാർ, മുരളി, പപ്പു തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. എസ് എൻ സ്വാമിയാണ് രചനയും, സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പണക്കാരനായ ഫിലിപ്പ് മണവാളന്റെ (മമ്മൂട്ടി) അനുജൻ രാജു (റഹ്‌മാൻ) ചില ദുരൂഹ സാഹചര്യങ്ങളിൽ മരണപ്പെടുന്നു. വർഷങ്ങൾക്കു ശേഷം താൻ രാജു ആണെന്ന് പറഞ്ഞുകൊണ്ട് ഒരാൾ ഫിലിപ്പിനെയും, മറ്റു ബന്ദുക്കളേയും സമീപിക്കുന്നു. ഇയാൾക്ക് രാജുവുമായി അസാമാന്യ സാദൃശ്യവുമുണ്ട്. എന്നാൽ തന്റെ അനുജൻ മരണപ്പെട്ടുവെന്നും, വന്നിരിക്കുന്നയാൽ മറ്റാരോ ആണെന്നും ഫിലിപ്പ് ഉറച്ചു വിശ്വസിക്കുന്നു. അതേസമയം മറ്റ് ബന്ദുക്കൾ അത് രാജു തന്നെയാണെന്ന് കരുതുന്നു. പിന്നീട് അരങ്ങേറുന്ന നാടകീയ മുഹൂർത്തങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
** Note :
കുറിപ്പ്: ചരിത്രം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.