ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം കുഞ്ചാക്കോ ബോബനും നിത്യാമേനോനും ഒന്നിക്കുന്ന ചിത്രമാണ് ചെന്നൈയില്‍ ഒരു നാള്‍.സംവിധായകന്‍ ഷഹീദ് ഖാദിര്‍ ആണ് ചിത്രം ഒരുക്കുന്നത്.സംവിധാനത്തിനൊപ്പം ഷഹീദ് തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നതും.ഒരു ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.നിത്യ മേനോനാണ് കുഞ്ചാക്കോ ബോബന്റെ ഭാര്യയുടെ വേഷത്തിലെത്തുന്നത്.നേരത്തെ 2012ല്‍ ഇരുവരും പോപ്പിന്‍സ് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ചിരുന്നു.ചാക്കോച്ചന്‍ ഒരു കായിക താരമായിട്ടാണ് ചിത്രത്തിലെത്തുന്നത്.കായികപ്രേമിയായ നായകന്‍ കൊല്‍ക്കത്ത ട്രംവേയില്‍ ജോലി ചെയ്യുന്ന ഒരാളാണ്.കൊല്‍ക്കത്തയാണ് സിനിമയുടെ പശ്ചാത്തലം.ഇ4 എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ചെന്നൈയില്‍ ഒരു നാള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.