പ്രദീപ് ചൊക്ലി സംവിധാനം ചെയ്ത മലയാളചിത്രമാണ് ചിപ്പി. സുരഭി ലക്ഷമി, ശ്രുതി മേനോന്‍, ജോയ് മാത്യു, സലീം കുമാര്‍, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഫിലിം ഫിനിറ്റി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി.എസ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അച്ഛനും അമ്മയും സഹോദരനും സൂനാമിയില്‍ നഷ്ടപ്പെട്ട പൊന്നു എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിപ്പി. അധ്യാപകര്‍ സ്‌കൂള്‍ നാടകത്തില്‍ അഭിനയിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വന്തമായി ഒരു ഷോര്‍ട്ട് ഫിലിം നിര്‍മിക്കാനൊരുങ്ങുന്ന പൊന്നുവിന്റെ കൂട്ടുകാരുടെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്. തലശ്ശേരി കടപ്പുറത്തെ ഈ സംഘം ആദ്യം ചെറുസിനിമക്കുവേണ്ടിയുള്ള കഥക്കായി അലയുകയായിരുന്നു.
ഈ സമയത്താണ് മറ്റൊരു നാട്ടില്‍നിന്നൊരു ബാലന്‍ നാടുവിട്ട് ഇവരുടെ കടപ്പുറത്തെത്തുന്നത്. ആദ്യം കള്ളനാണെന്ന് കരുതി ഇവനെ മര്‍ദിക്കുന്ന കുട്ടിസംഘം പിന്നീട് ഇവന്റെ കഥ കേട്ട് ഇവനെ തങ്ങളുടെ നായകനാക്കുവാന്‍ തീരുമാനിക്കുന്ന്. ഇങ്ങനെ പലവിധ വൈതരണികളും പിന്നിട്ട് തങ്ങളുടെ ലഘുസിനിമ ഇവര്‍ പൂര്‍ത്തിയാക്കുകയാണ്. എന്നാല്‍ ഇതോടുകൂടി ആ സിനിമയില്‍ മാനേജര്‍ പൂട്ടിക്കുവാന്‍ പോകുന്ന നെല്ലിക്കുന്ന് യു പി സ്‌കൂള്‍ പൂട്ടരുതെന്നാവശ്യപ്പെട്ട് നാട്ടിലൊന്നാകെ , കേരളമൊന്നാകെ പ്രതിഷേധം ഉയരുന്നു. ഇതോടെ സര്‍ക്കാര്‍ ആ സ്‌കൂള്‍ ഏറ്റെടുക്കുന്നതോടെയാണ് സിനിമയിലെ കഥ അവസാനിക്കുന്നത്.
** Note :
കുറിപ്പ്: ചിപ്പി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.