Malayalam » Movies » Chithram » Story

ചിത്രം

സാഹിത്യ രൂപം

Drama

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

Dec 1988
കഥ/ സംഭവവിവരണം
പ്രിയദർശൻ സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്‌ ചിത്രം. മോഹൻലാൽ, രഞ്ജിനി, നെടുമുടി വേണു, പൂർണ്ണം വിശ്വനാഥൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ കഥയെ ആസ്പദമാക്കി പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഹിന്ദിയിലും ഈ ചിത്രം പുനർനിർമ്മിച്ചിട്ടുണ്ട്. ചോരി ചോരി എന്ന പേരിൽ മിഥുൻ ചക്രവർത്തി നായകനായിട്ടാണ് ഈ സിനിമ ഹിന്ദിയിൽ പുനർനിർമ്മിച്ചത്. മലയാളത്തിലെ ജനപ്രീതിനേടിയ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി ചിത്രം കണക്കാക്കപ്പെടുന്നു.

അമേരിക്കയിൽ താമസിക്കുന്ന രാമചന്ദ്ര മേനോന്റെ മകളാണ് കല്യാണി. അവൾ കേരളത്തിൽ അച്ഛന്റെ സുഹൃത്ത് കൈമളിനോടോപ്പം (നെടുമുടി വേണു) കഴിയുന്നു. ഷാനവാസ്‌ എന്ന വ്യക്ത്തിയുമയി കല്യാണി  പ്രണയത്തിലാകുന്ന. അച്ഛന്റെ എതിർപ്പിനെ മറികടന്ന് കൈമളിന്റെ സഹായത്താൽ അവർ വിവാഹിതരാകാൻ തീരുമാനിക്കുന്നു. എന്നാൽ സ്ത്രീധനമയി ഒരു നായപൈസ്സ പോലും തനിക്കു കിട്ടില്ല എന്ന് മനസ്സിലാക്കിയ ഷാനവാസ്‌ അവളെ വഞ്ചിക്കുന്നു. ഇതേസമയം കല്യാണിയുടെ അച്ഛൻ മനസ്സുമാറി മകളെയും ഭർത്താവിനെയും നേരിൽ കാണാൻ അമേരിക്കയിൽ നിന്ന് നാട്ടിലേക്ക് വരുകയാണ്. അദ്ദേഹത്തിന് സുപരിചിതമായ ഒരു ഗ്രാമ പ്രദേശത്ത് അവരോടൊപ്പം അവതിക്കാലം ചിലവഴിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. പ്രായമായ മേനോന്റെ അവസാന അവധിക്കാലം ആയതിനാലും, അദ്ദേഹത്തിൻറെ മനസ്സ്  തളരാതിരിക്കാനും കല്യാണിയെ ഷാനവാസ്‌ ഉപേക്ഷിച്ചുപോയകാര്യം അവർ മറച്ചുവക്കുന്നു. പിന്നീട് ഭർത്താവായി അഭിനയിക്കാൻ വിഷ്ണു (മോഹൻലാൽ) എന്ന ചെറുപ്പക്കാരനെ കൈമൾ തിരഞ്ഞുപിടിക്കുന്നു. ഇതേസമയം സ്വത്തുക്കളെല്ലാം കൈവശപ്പെടുത്താൻ വ്യാമോഹിച്ചിരുന്ന കൈമളിനറെ ബന്ധു ഭാസ്കരാൻ നമ്പ്യാർ (ശ്രീനിവാസൻ) അവരുടെ കള്ളത്തരങ്ങൾ പൊളിക്കാൻ ശ്രമിക്കുന്നു. കല്യാണിയും, വിഷ്ണുവും തമ്മിലുള്ള പൊരുത്തക്കേടുകളും, വഴക്കുകളും ചിത്രത്തിന് നർമ്മം പകരുന്നു. പിന്നീട് വിഷ്ണുവുമായി കല്യാണി പ്രണയത്തിലാകുന്നു. കുറച്ച് ദിവസ്സങ്ങൾക്ക് ശേഷം അജ്ഞാതനായ ഒരു വ്യക്തി (എം ജി സോമൻ) അവരുടെ മധ്യത്തിലേക്ക് കാടന്നുവരുന്നു. ഇയാളെപറ്റിയുള്ള കല്യാണിയുടെ ചോദ്യത്തിന് ഉത്തരമായി വിഷ്ണു തന്റെ പൂർവകാലം അവളോട്‌ പറയുന്നു. വിഷ്ണു ജയിൽ ചാടിയ ഒരു ക്രിമിനൽ ആണെന്ന സത്യം അതോടെ കല്യാണി മനസ്സിലാക്കുന്നു. വിഷ്ണുവിനെ തിരികെ കൊണ്ടുപോകാൻ വന്ന പോലീസ് ഉദ്യോഗസ്ഥൻ ആണ് അദ്ദേഹം. വിഷ്ണു നേരത്തെ ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ആയിരുന്നു. ഒരിക്കൽ അയാൾ ഊമയായ ഒരു നർത്തകി പെണ്‍കുട്ടിയുമായി (ലിസി) പ്രണയത്തിലായി. പിന്നീട് അവർ വിവാഹിതരായി, ആ ബന്ദത്തിൽ അവർക്ക് ഒരു കുട്ടിയും ഉണ്ട്. മറ്റൊരു ചെറുപ്പക്കാരൻ താനില്ലാത്ത സമയങ്ങളിൽ അവളെ കാണാറുണ്ടെന്നു മനസ്സിലാക്കിയ വിഷ്ണു അയാളെ അപഹരിക്കാൻ ശ്രമിക്കുന്നു. ഇതേ തുടർന്നുണ്ടായ തർക്കത്തിൽ ഭാര്യയെയും അയാൾക്ക് നഷ്ട്ടമാകുന്നു. ആ ചെറുപ്പക്കാരൻ അവളുടെ സഹോധരാൻ ആയിരുനെന്നെന്ന് പിന്നീടാണ് വിഷ്ണു മനസ്സിലാക്കിയത്. ഇതേത്തുടർന്ന് ജയിലിലായ വിഷ്ണു സുഹമില്ലത്ത തന്റെ കുഞ്ഞിന്റെ ചികിത്സക്ക് പണമുണ്ടാക്കാനാണ് ജയിൽ ചാടിയതും, കല്യാണിയുടെ ഭർത്താവായി അഭിനയിച്ചതും. അവധിക്കാലം ആസ്വധിച്ചതിനുശേഷം മേനോൻ അമേരിക്കയ്ക്ക് പുറപ്പെടുകയാണ്. അതെ സമയം പോലീസ് ഉദ്യോഗസ്ഥൻ ശിക്ഷ നടപ്പാക്കാൻ വിഷ്ണുവിനെ ജയിലിലേക്ക് കൊണ്ടുപോവുകയും ചെയുന്നു.

 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more