2007ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ചോക്ലേറ്റിന്റെ പുതിയ ആവിഷ്‌ക്കാരമാണ് ചോക്ലേറ്റ് സ്റ്റോറി റീടോള്‍ഡ്. സേതുവിന്റെ തിരക്കഥയില്‍ ബിനു പീറ്റര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ പ്രധന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു അഡാര്‍ ലവ്വിലൂടെ പ്രശസ്തയായ നൂറിന്‍ ഷെരീഫാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
300 ഓളം പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജിലേക്ക് അഭിമന്യു എന്ന ചെറുപ്പക്കാരന്‍ വരുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റം പ്രമേയം.അഭിമന്യു പഠിക്കാനോ പഠിപ്പിക്കാനോ അല്ല കോളേജില്‍ എത്തുന്നത്. അയാളുടെ വരവു കുട്ടികള്‍ക്കുണ്ടാക്കുന്ന മാറ്റവുമാണ് ചിത്രം അവതരിപ്പിക്കുന്നത്. സാധാരണ ക്യാംപസ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ചിത്രം.
** Note :
കുറിപ്പ്: ചോക്ലേറ്റ് സ്റ്റോറി റീടോള്‍ഡ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.