ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ക്രിസ്ത്യൻ ബ്രദേഴ്സ്. മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ശരത് കുമാർ എന്നിവർ ഒരുമിച്ചഭിനയിക്കുന്ന ഈ ചിത്രം 2011 മാർച്ച് 18 ന് പ്രദർശനത്തിനെത്തി. ക്യാപ്റ്റൻ വർഗ്ഗീസ് മാപ്പിളയുടെ (സായ് കുമാർ) മക്കളാണ് കൃസ്റ്റി (മോഹൻലാൽ), ജോജി (ദിലീപ്), സ്റ്റെല്ല, ജെസ്സി എന്നിവർ. പാലമറ്റം കൃസ്റ്റി വർഗ്ഗീസ് മാപ്പിള ഒരു അതോലോക നായകനാണ്. അദ്ദേഹത്തിനെ അനുജൻ ജോജി ദൈവശാസ്ത്രം പഠിക്കുന്നതിനായി ഇറ്റലിയിലാണ് താമസം. വർഗ്ഗീസ് മാപ്പിളയുടെ മരുമകനാണ് ജോസഫ് വടക്കൻ ഐ പി എസ് (സുരേഷ് ഗോപി). ഒരു ദിവസ്സം മന്ത്രിയുടെ മകളെ ജോർജ് കുട്ടി എന്നൊരാൾ തട്ടികൊണ്ടുപോകുന്നു. അവളെ മോചിതയാക്കാൻ മന്ത്രി കൃസ്റ്റിയുടെ സഹായം തേടുന്നു. തന്റെ പെങ്ങൾ ജെസ്സി കൊല്ലപ്പെടാൻ കാരണക്കാരൻകൂടിയായ, അളിയൻ ജോർജ് കുട്ടിയാണ് അതെന്നു കൃസ്റ്റി മനസ്സിലാക്കുന്നു. തുടർന്ന് നടക്കുന്ന നാടകിയ സംഭവങ്ങളാണ് ചിത്രത്തിൻറെ ഗതി നിർണയിക്കുന്നത്.
** Note :
കുറിപ്പ്: ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.