ക്രിസ്റ്റി കഥ
ബെന്യാമിനും ജി.ആര്‍ ഇന്ദുഗോപനും തിരക്കഥ എഴുതി നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റി. മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ആദ്യമായാണ് മാളവികയും മാത്യു തോമസും ഒന്നിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം മാളവിക മോഹനന്‍ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ക്രിസ്റ്റി. പട്ടം പോലെ, ഗ്രേറ്റ് ഫാദര്‍ എന്നിവയാണ് മാളവിക അഭിനയിച്ച മറ്റു പ്രധാന മലയാള ചിത്രങ്ങള്‍. വീട്ടില്‍ പഠിപ്പിക്കാനെത്തുന്ന ട്യൂഷന്‍ ടീച്ചറിനോട് ഒരു കൗമരാക്കാരന് തോന്നുന്ന പ്രണയവും തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.
തിരുവനന്തപുരം ജില്ലയിലെ പൂവാറാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. അവിടെയുള്ള ഒരു ഗ്രാമപ്രദേശത്ത് കൂട്ടുകാര്‍ക്കൊപ്പം ഉല്ലസിച്ച് ജീവിക്കുന്ന റോയിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. അങ്ങനെയിരിക്കെ റോയിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ടീച്ചറാണ് ക്രിസ്റ്റി. പിന്നീട് ഇരുവര്‍ക്കുമിടയില്‍ നടക്കുന്ന സംംഭവങ്ങളിലൂടെയൊണ് ചിത്രത്തിന്റെ കഥ മുമ്പോട്ട് പോവുന്നത്.
പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. തോമസ് എന്ന കഥാപാത്രത്തെയാണ് അദ്ധേഹം അവതരിപ്പിക്കുന്നത്. ജോയ് മാത്യ,നീന കുറുപ്പ് എന്നിവരാണ് ക്രിസ്റ്റിയുടെ മാതാപിതാക്കളായി എത്തുന്നത്.
ജോയ് മാത്യു, രാജേഷ് മാധവന്‍, മുത്തുമണി, വിനീത് വിശ്വം, രാജേഷ് മാധവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. തിരുവനന്തപുരം ജില്ലയിലെ പൂവാര്‍ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
റിലീസിന് മുമ്പ് തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അന്‍വര്‍ അലി, വിനായക് ശശികുമാര്‍ എന്നിവരുടേതാണ് ഗാനങ്ങള്‍.
ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. എഡിറ്റിങ്ങ് മനു ആന്റണി. റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റിയന്‍, കണ്ണന്‍ സതീശന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. 2023 ഫെബ്രുവരി 17നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.
തിരുവനന്തപുരം ലുലു മാളില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. മാളവികയും ഗോവിന്ദ് വസന്തയും ചേര്‍ന്നായിരുന്നു ഓഡിയോ ലോഞ്ച് നിര്‍വ്വഹിച്ചത്. ഗോവിന്ദിന്റെ മ്യൂസിക് ബാന്‍ഡായ തൈക്കുടം ബ്രിഡ്ജിന്റെ പരിപാടിയും ലോഞ്ചിനോട് അനുബന്ധിച്ചുണ്ടായിരുന്നു.
തിയേറ്റര്‍ റിലീസ്- 2023 ഫെബ്രുവരി 17
ഒടിടി റിലീസ് - 2023 മാര്‍ച്ച് 10- സോണി ലിവ്
** Note :
Hello! Would you like to share the storyline of the movie ക്രിസ്റ്റി or provide updates on the cast and crew with us? Kindly send your contributions to [email protected].