ക്ലിന്റ് കഥ
ഉണ്ണിമുകുന്ദന്‍, റീമ കല്ലിങ്കല്‍, മാസ്റ്റര്‍ അലോക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരികുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്ലിന്റ്.ഏഴു വയസ്സിനുള്ളില്‍ മുപ്പതിനായിരത്തോളം ചിത്രങ്ങള്‍ വരച്ച് അകാലത്തില്‍ പൊലിഞ്ഞുപോയ ക്ലിന്റ് എന്ന കുട്ടിയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. തുശ്ശൂര്‍ സ്വദേശി മാസ്റ്റര്‍ അലോകാണ് ചിത്രത്തില്‍ ക്ലിന്റായി ആഭിനയിക്കുന്നത്. സംവിധായകന്‍ ഹരികുമാര്‍, കഥാകൃത്തും പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ കെ.വി മോഹന്‍ കുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷമവും രചിച്ചിരിക്കുന്നത്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
1970- 1980 കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. ക്ലിന്റ് എന്ന കുട്ടിയുടെ ആറാം പിറന്നാള്‍ മുതല്‍ മരണം വരെയുള്ള കഥയാണ് ചിത്രം പറയുന്നത്. എന്ത് കാര്യവും ഒരിക്കല്‍ കാണുകയോ കേള്‍ക്കുകയോ ചെയ്താല്‍ മതി ക്ലിന്റിന് . അത്രയ്ക്കും ഓര്‍മ്മശക്തിയാണവന്. കൂടാതെ തനിക്ക് ഇഷ്ടപെട്ടില്ലേല്‍ അത് വെട്ടി തുറന്ന് പറയാനും അവന് മടിയില്ല. തന്റെ കഴിവുകളറിഞ്ഞ് അതൊക്കെയും വാര്‍ത്തയാക്കാന്‍ വന്ന മാധ്യമപ്രവര്‍ത്തകന്റെ വിടുവായിത്തരം പിടിക്കാതെ അയാളോട് ക്ലിന്റ് പൊട്ടിതെറിച്ചിട്ടുണ്ട്. അവന്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ക്കും സവിശേഷതകള്‍ ഉണ്ടായിരുന്നു. പല ചിത്രങ്ങളുടെയും അര്‍ത്ഥം പ്രഗല്‍ഭരായവര്‍ക്കും പോലും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അത്രയ്ക്കും കഴിവുള്ള കുട്ടിയായിരുന്നു ക്ലിന്റ്.
ചിത്രത്തിന്റെ ആദ്യ പകുതി സന്തോഷമാണെങ്കില്‍ രണ്ടാമത്തെ പകുതി സങ്കടമാണ്. രൂപസാദൃശ്യം കൊണ്ട് ക്ലിന്റമായി ഒരുപാട് സാമ്യമുള്ള മാസ്റ്റര്‍ അലോക് ക്ലിന്റ് എന്ന കഥാപാത്രത്തെ മികച്ച രീതീയില്‍ പ്രേക്ഷകനുമുന്നില്‍ അവതരിപ്പിച്ചു. സലീം കുമാര്‍, ജോയ് മാത്യൂ, കെപിഎസി ലളിത, രഞ്ജി പണിക്കര്‍, വിനയി ഫോര്‍ട്ട്, ബാലതാരങ്ങളായ നക്ഷത്ര, ദ്രുപത്, അമിത്, അമര്‍, രുദ്ര എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിനയിച്ച മറ്റു താരങ്ങളും അവരുടെ വേഷങ്ങള്‍ മികവുറ്റതാക്കി. ഇളയരാജയുടേതാണ് സംഗീതം. ഗാനരചന നിര്‍വ്വഹിച്ചത് പ്രഭാവര്‍മ്മ ആണ്. ചിത്രത്തില്‍ ശ്രേയാ ഘോഷാല്‍ പാടിയ 'ഓളത്തിന് മേളത്തലാല്‍' എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.
** Note :
Hello! Would you like to share the storyline of the movie ക്ലിന്റ് or provide updates on the cast and crew with us? Kindly send your contributions to [email protected].