ശ്രീനാഥ് വി നാഥ് തിരക്കഥ എഴുതി തനു ബാലക് സംവിധാനം ചെയ്ത ചിത്രമാണ് കോള്‍ഡ് കേസ്. പൃഥ്വിരാജ് സുകുമാരന്‍, അദിതി ബാലന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകളും അതീന്ദ്രീയ ഘടകങ്ങളും നിറഞ്ഞ അന്വേഷണാത്മക ക്രൈം ത്രില്ലറാണ് കോള്‍ഡ് കേസ്.
കൊലപാതകത്തിന്റെ അന്വേഷണത്തിന് എത്തുന്ന പോലീസ് ഉദ്യോഗസ്ഥനായ പൃഥ്വിരാജ് തന്റെ ചുറ്റും നടക്കുന്ന അതീന്ദ്രീയ സംഭവങ്ങള്‍ക്കും ഘടകങ്ങള്‍ക്കുമിടയിലും കാര്യങ്ങളെ യുക്തിപൂര്‍വം വീക്ഷിക്കാനുള്ള ആശയക്കുഴപ്പത്തിലാണ്. ചിത്രത്തില്‍ നായികയായി എത്തുന്ന അദിതി ബാലന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണവും വിചിത്രവുമായ സംഭവങ്ങളോടൊപ്പം മാനസികനില തെറ്റിയ കഥാപാത്രമായി വേഷമിടുന്ന സുചിത്ര പിള്ളയുമായി ബന്ധപ്പെട്ട സംഭവങ്ങളും നിറഞ്ഞതാണ് ചിത്രം.
ഗിരീഷ് ഗംഗാധരന്‍, ജോമോന്‍ ടി ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.
** Note :
കുറിപ്പ്: കോള്‍ഡ് കേസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.