കളർ ബലൂൺ കഥ/ സംഭവവിവരണം

    സുഭാഷ് തിരുവില്വാമല സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കളര്‍ ബലൂണില്‍’. ടിനി ടോം, ജഗദീഷ്, പ്രവീണ, സുനില്‍ സുഗദ, ഇന്ദ്രന്‍സ്, നന്ദു, വിനോദ് കോവൂര്‍, കൊച്ചുപ്രേമന്‍ തുടങ്ങിയവർ ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    തെക്കേത്തറ എന്ന ഗ്രാമത്തിൽ സുകുവും (വിജയകുമാർ)  ഭാര്യ സീതയും (പ്രവീണ) മകൻ അപ്പുവിനോടൊപ്പം താമസിക്കുന്നു.  സന്തോഷം നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. പക്ഷേ എല്ലാ സന്തോഷങ്ങളും തല്ലിക്കെടുത്തിക്കൊണ്ട് ദുരന്തങ്ങൾ അവരെ വേട്ടയാടുന്നു. അധ്യാപകനും സാഹിത്യകാരനും കൂടിയായ മോഹനകൃഷ്ണൻ മാഷ്‌ മറ്റുള്ളവരുടെ വിഷമങ്ങളിൽ സഹായിക്കുന്നവനും, ആവശ്യങ്ങളിൽ ഓടിയെത്തുകയും ചെയ്യുന്ന വ്യക്തിയുമാണ്‌. മാഷിന്റെ പ്രചോദനവും, ആശ്വസവാക്കുകളും ആ കുടുംബത്തിന് പുതിയ വെളിച്ചം നൽകുന്നു. ചിത്രത്തിലൂടെ പ്രേക്ഷകന്റെ ശുഭാപ്തി വിശ്വാസത്തെ ഉത്തേജിപ്പിക്കുകയാണ് സംവിധായകൻ ചെയ്യുന്നത്.
    **Note:Hey! Would you like to share the story of the movie കളർ ബലൂൺ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X