ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. ചിത്രത്തിന്റെ തിരക്കഥയും പ്രിയദര്‍ശന്‍ തന്നെയാണ് എഴുതിയത്. ശ്രീഗണേഷിന്റെതാണ് കഥ. പൂര്‍ണമായും ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ പോലീസ് ഓഫീസറായിട്ടാണ് ഷെയിന്‍ എത്തുന്നത്.
ഗായത്രി ശങ്കര്‍ ആണ് നായിക. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിനുശേഷം ഗായത്രി നായികയായി എത്തുന്ന ചിത്രം കൂടിയാണ് കൊറോണ പേപ്പേഴ്‌സ്.സിദ്ധിഖ്, മണിയന്‍പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, വിജിലേഷ്, മേനക സുരേഷ്, പിപി കുഞ്ഞികൃഷ്ണന്‍, ശ്രീധന്യ, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
എം.എസ് അയ്യപ്പന്‍ നായര്‍ എഡിറ്റിങ്ങും ദിവാകര്‍ എസ് മണി ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ഫോര്‍ ഫ്രെയിംസ് ബാനറില്‍ പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്.
2023 ഏപ്രില്‍ 6നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
തിയേറ്റര്‍ റിലീസ് - 2023 ഏപ്രില്‍ 6
ഒടിടി റിലീസ് - 2023 മെയ് 5 - ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍
** Note :
കുറിപ്പ്: കൊറോണ പേപ്പേഴ്‌സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.