ഹിറ്റ് മേക്കർ വൈശാഖ് സംവിധാനം ചെയ്യുന്ന ഹാസ്യ ചിത്രമാണ് കസിൻസ്. സേതുവാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്.കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു പ്രിത്യേക ലക്ഷ്യത്തിനുവേണ്ടി യാത്ര പുറപ്പെടുന്ന 4 കസിന്സിന്റെ കഥയാണ് ചിത്രം പറയുന്നത്. ഡിസംബർ പകുതിയോടുകൂടി ചിത്രം റിലീസ് ചെയ്യും. 10 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതൽ.ഇത് മൂന്നാം തവണയാണ് സംവിധായകൻ വൈശാഖ് കുഞ്ചാക്കോ ബോബനുമായി ഒന്നിക്കുന്നത്.റഫീക്ക് അഹമ്മദിന്റെ ഈണങ്ങൾക്ക് എം ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്.ബാംഗ്ലൂർ, പൊള്ളാച്ചി, കൊടൈക്കനാൽ തുടങ്ങിയ പ്രദേശങ്ങളിലാണ് ചിത്രീകരണം നടന്നത്. വൈശാഖ് രാജനാണ് ചിത്രം നിർമ്മിക്കുന്നത്.
** Note :
കുറിപ്പ്: കസിന്‍സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.