നവാഗതനായ ശ്രീജിത്ത് രാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്രിക്കറ്റ്. കിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ കായിക ജീവിതത്തില്‍ പ്രചോദമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ക്രിക്കറ്റ് എന്ന കളിയെ സ്നേഹിക്കുന്ന ഒരുപറ്റം ചെറുപ്പക്കാരുടെ കഥയാണ് ക്രിക്കറ്റ് എന്ന ചിത്രം പറയുന്നത്.ശ്രീജിത്ത് എഴുതിയ വരികള്‍ക്ക് കൃഷ്ണലാല്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മധു ബാലകൃഷ്ണന്‍, കൃഷ്ണ ലാല്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ലെയ്‌സണ്‍ ജോണും ശ്രീജിത്ത് രാജനുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിധിന്‍ പി മോഹനന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ടിറ്റോ ഫ്രാന്‍സിസും പശ്ചാത്തല സംഗീതം ജിനു വിജയനുമാണ്. ടെമ്പിള്‍ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണവും വിതരണവും.
** Note :
കുറിപ്പ്: ക്രിക്കറ്റ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.