ജയറാമിനെ നായകനാക്കി രാജസേനന്‍ സംവിധാനം ചെയ്ത ചിത്രമാണ് ദൈവത്തിന്റെ മകന്‍. വി സി അശോക് കഥയും ജെ പള്ളാശ്ശേരി തിരക്കഥയും എഴുതിയിരിക്കുന്നു.പൂജ ബത്ര,പ്രേമ,സായികുമാര്‍,രാജന്‍ പി ദേവ്,പൊന്നമ്മ ബാബു,ജനാര്‍ദ്ദനന്‍,ജഗതി ശ്രീകുമാര്‍,കലാഭവന്‍ മണി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ് രമേശന്‍ നായരുടെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം നല്‍കിയിരിക്കു്‌നനത്. കെ ജെ യേശുദാസ്, സുജാത മോഹന്‍,എം ജി ശ്രീകുമാര്‍, പി ജയചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സാലു ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.ബ്യൂട്ടിഫുള്‍ സിനിമയുടെ ബാനറില്‍ വിന്ധ്യനാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ദൈവത്തിന്റെ മകന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.