അനഘ നാരായണന്‍, ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡിയര്‍ വാപ്പി. നിരഞ്ജ് മണിയന്‍പിള്ള രാജുവാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു അച്ഛന്‌റെയും മകളുടെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും കഥയാണ് ചിത്രം പറയുന്നത്. 21 വയസുള്ള പെണ്‍കുട്ടിയാണ് കഥയിലെ നായിക.
തുന്നല്‍ക്കാരനായിട്ടാണ് ലാല്‍ ചിത്രത്തിലെത്തുന്നത്. മണിയന്‍പിള്ള രാജു, അനു സിതാര, ജഗദീഷ്, നിര്‍മല്‍ പാലാഴി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍.മുത്തയ്യ മുരളിയാണ് ചിത്രം നിര്‍മ്മിച്ചത്.
തിയേറ്റര്‍ റിലീസ് - 2023 ഫെബ്രുവരി 17
ഒടിടി റിലീസ് - 2023 ഏപ്രില്‍ 13 - മനോരമ മാക്‌സ്
** Note :
കുറിപ്പ്: ഡിയർ വാപ്പി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.