ദേവാസുരം കഥ
പ്രശസ്തമായ മംഗലശ്ശേരി തറവാട്ടിലെ അനന്തരവകാശിയാണ് നീലകണ്ഠൻ. തികച്ചും ധൂർത്തനും വിടനുമായ അയാൾ സ്വപിതാവിന്റെ സല്പ്പേരും സ്വത്തും നശിപ്പിച്ചുക്കൊണ്ട് കാലം കഴിക്കുകയാണ്. എന്തിനും പോന്ന സുഹൃത്തുക്കളും വാര്യർ എന്ന സുമനസ്സായ കാര്യസ്ഥനും അയാൾക്കു കൂട്ടിനുണ്ട്. മുണ്ടയ്ക്കൽ തറവാട്ടിലേ ശേഖരൻ നമ്പ്യാരുമായി ബാല്യകാലം മുതലേ നീലകണ്ഠൻ ശത്രുത പുലർത്തുണ്ട്. അങ്ങിനെയിരിക്കെ ഒരു വഴക്കിനിടയിൽ നീലകണ്ഠൻ ഏർപ്പെടുത്തിയ ഒരു കൂലിത്തല്ലുക്കാരൻ ശേഖരന്റെ അമ്മാവനായ കുഞ്ഞികൃഷ്ണൻ നമ്പ്യാരെ വധിയ്ക്കുന്നു. കോപാകുലനായ ശേഖരൻ പ്രതികാര വാഞ്ചയോടെ തക്കം പാർത്ത് കഴിയുന്നു.ഇതിനിടെയ്ക്കു നീലകണ്ഠൻ ഭാനുമതി എന്ന നർത്തകിയെ അപമാനിയ്ക്കുന്നു. ഭാനുമതി നൃത്തം ഉപേക്ഷിയ്ക്കുകയും നീലകണ്ഠന്റെ മരണശേഷമെ ഇനി ചിലങ്ക കെട്ടുകയുള്ളുവെന്നും പ്രതിജ്ഞ ചെയ്യുന്നു. നീലകണ്ഠൻ രോഗബാധിതയായ അമ്മയെ കാണുകയും അവരിൽ നിന്നും സ്വന്തം ജനന രഹസ്യം അറിയുകയും ചെയ്യുന്നു. നീലകണ്ഠന്റെ അമ്മയ്ക്കു വിവാഹപൂർവ ബന്ധത്തിലുണ്ടായ മകനാണ് താനെന്നുള്ള വസ്തുത നീലകണ്ഠനെ മാനസ്സികമായി തകർക്കുന്നു. മുണ്ടയ്ക്കൽ ക്ഷേത്രത്തിലെ ഉൽസവദിനത്തിൽ ശേഖരൻ ഭാനുമതിയെ തട്ടിക്കൊണ്ടു പോകുന്നു. ഇതറിഞ്ഞെത്തിയ നീലകണ്ഠനെ ശേഖരൻ നാട്ടുക്കാരുടെ മുന്നിൽ ക്രൂരമായി മർദ്ദിയ്ക്കുന്നു. വെടിമരുന്നുശാലയിൽ ബന്ധനത്തിലായിരുന്ന ഭാനുമതിയെ നീലകണ്ഠന്റെ സുഹൃത്തുക്കൾ രക്ഷിയ്ക്കുന്നു. ഇതു കാണുന്ന നീലകണ്ഠൻ അതിശക്തമായി തിരിച്ചടിയ്ക്കുകയും ശേഖരനെ പരാജയപ്പെടുത്തുകയും ചെയ്യുന്നു. ശേഖരനെ വധിയ്ക്കാനൊരുങ്ങുന്ന നീലകണ്ഠൻ ഭാനുമതിയുടെയും വാര്യരുടെയും യാചന മാനിച്ചു അതിൽ നിന്നു പിന്മാറുകയുയും പക്ഷേ "എനിയ്ക്കു സുഖമായി ജീവിക്കണം ശേഖരാ! അതിനു ഇനി നിന്റെ കൈ തടസ്സമാവരുത്..." എന്നു പറഞ്ഞുക്കൊണ്ട് ശേഖരന്റെ കൈ വെട്ടിമാറ്റുകയും ചെയ്യുന്നു.
** Note : Hello! Would you like to share the storyline of the movie ദേവാസുരം or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications