ചിയാന്‍ വിക്രമിനെ നായകനാക്കി ഹിറ്റ് മേക്കര്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് ധ്രുവ നച്ചത്രം. ഹോളിവുഡിലെ ബോൺസീരിസ് പോലുള്ള സിനിമകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് വിക്രം ചിത്രത്തില്‍ എത്തുന്നത്. ജോണ്‍ എന്ന രഹസ്യാന്വേഷണ ഓഫീസറെയാണ് വിക്രം അവതരിപ്പിക്കുന്നത്. കംപ്ലീറ്റ് മാസ്, സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രം. ഹാരീസ് ജയരാജാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. സൂര്യയെയാണ് ചിത്രത്തിലേക്ക് നായകനായി ഗൗതം മേനോന്‍ ആദ്യം സമീപിച്ചത്. എന്നാല്‍ പിന്നീട് ഇരുവരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെതുടര്‍ന്ന് സൂര്യ പിന്‍മാറുകയായിരുന്നു. ഒണ്ട്രാഗ്ര എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ ഗൗതം മേനോന്‍, പി മദന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലൈക പ്രൊഡക്ഷൻസും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളായിട്ടുണ്ട്.
** Note :
കുറിപ്പ്: ധ്രുവ നച്ചത്രം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.