സൗബിന്‍ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജിന്ന്. സമൂഹത്തിലെ സാധാരണക്കാരായ ഒരു വിഭാഗത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. നാട്ടിലെ ഒരു തീപ്പെട്ടിക്കമ്പനിയിൽ ജോലി നോക്കുന്ന ലാലപ്പൻ എന്ന യുവാവാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. സൗബിൻ ഷാഹിറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സാബുമോൻ (തരികിട സാബു), ജാഫർ ഇടുക്കി, നിഷാന്ത് സാഗർ, ജിലു ജോസഫ്, കെ.പി.എ.സി. ലളിത എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'കലി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജേഷ് ഗോപിനാഥാണ് ചിത്രത്തിന്റെ രചയിതാവ്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. പ്രശാന്ത് പിള്ള സംഗീതവും ഭവന്‍ ശ്രീകുമാര്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ഡി ഫോര്‍ട്ട് എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിച്ചത്.
കാസർഗോഡും മംഗലാപുരവുമായിരുന്നു ചിത്രത്തിൻ്റെ ലൊക്കേഷനുകൾ. കലാസംവിധാനം- ഗോകുൽദാസ്, അഖിൽ രാജ് ചിറയിൽ, മേക്കപ്പ്- ആർ.ജി. വയനാടൻ, കൊസ്റ്യൂം ഡിസൈൻ- മഹർ ഹംസ, അസ്സോസ്സിയേറ്റ് ഡയറക്ടർ - സുധീഷ് ഗോപിനാഥൻ, സംലട്ടനം- ജോളി ബാസ്റ്റ്യൻ - മാഫിയാ ശശി.
** Note :
കുറിപ്പ്: ജിന്ന് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.