സുനിത പ്രൊഡക്ഷന്റെ ബാനറിൽ മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ദ്രോണ 2010. മമ്മൂട്ടിയെ കൂടാതെ കനിഹ, തിലകൻ തുടങ്ങിയവവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മുട്ടി ഇരട്ട വേഷത്തിൽ എത്തിയ ഈ ചിത്രം, പക യുടെ കഥ പറയുന്നതാണ്.ദീപക് ദേവ് ആണ് സംഗീതം നൽകിയത്.
ദ്രോണ എന്നാ പേരിൽ ഇറക്കാൻ ആയിരുന്നു ആദ്യം തീരുമാനം. പിന്നീട് ദ്രോണ എന്നാ പേര് നിർഭാഗ്യമാണ് എന്ന് ജോത്സ്യൻ പറഞ്ഞതനുസരിച്ച് ദ്രോണ 2010 എന്ന് പേര് മാറ്റുകയായിരുന്നു. കൂടാതെ 27 നു നല്ല ദിവസം ആണ് എന്ന് സംഖ്യാശാസ്ത്രപരമായി കണ്ടു പിടിച്ചതുകൊണ്ട് ചിത്രം 27 നു വ്യാഴാഴ്ച ആണ് തീയറ്ററിൽ എത്തിയത്സാമ്പത്തികപരമായി വലിയ വിജയം നേടാന്‍ ചിത്രത്തിനു കഴിഞ്ഞിരുന്നില്ല.
** Note :
കുറിപ്പ്: ദ്രോണ 2010 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.