തമ്പി ആന്റണി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഈലം.കഥാകൃത്തായ വിനോദ് കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്‍.മെസോപ്പൊട്ടോമിയന്‍ സംസ്‌ക്കാരത്തിന്റെ ഉത്ഭവനഗരമായ ഈലം എന്ന പ്രദേശത്തെ ഒരു മദ്യശാലയില്‍ നടക്കുന്ന സംഭവബഹുലമായ കഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തില്‍ ഏഴു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് തമ്പി ആന്റണി എത്തുന്നത്.കവിത കെ നായര്‍,ജെ കെ ജോസ് മഠത്തില്‍,രാധാകൃഷ്ണന്‍,റോഷന്‍,വിനയ്,കാതറീന്‍,പ്രശസ്ത മോഡല്‍ എയ്ഞ്ചല്‍ തോമസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തരുണ്‍ ഭാസ്‌ക്കരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.രമേശ് നാരായണന്‍ സംഗീതവും ബിജിപാല്‍ പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നു.ഷഹബാസ് അമനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിക്കുന്നത്.ജയ മേനോന്‍,വിനയന്‍ നായര്‍,ഷിജി ചെറുകര എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
** Note :
കുറിപ്പ്: ഈലം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.