ബിജു മേനോന്‍, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് ഇലക്ട്ര.പ്രകാശ് രാജ്, മനീഷ കൊയ്രാള, പി.ശ്രീകുമാര്‍, കെ.പി.എസി ലളിത,ശ്രുതി മേനോന്‍, ജയരാജ് കോഴിക്കോട് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.ഹിന്ദി സിനിമയിലെ പ്രമുഖ ഛായാഗ്രഹകന്‍ സനു ജോണ്‍ വര്‍ഗീസാണു ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.നിരവധി ഫെസ്റ്റിവലുകളില്‍ ഒട്ടനവധി പുരസ്‌ക്കാരങ്ങളും നിരൂപക ശ്രദ്ധയും നേടി 2010ല്‍ പൂര്‍ത്തിയാക്കിയ ചിത്രം 2016ലാണ് റിലീസ് ചെയ്തത്.സനു ജോണ്‍ വര്‍ഗീസും ഛായാഗ്രഹണവും വിനോദ് സുകുമാരന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.രസിക എന്റര്‍ടെയിന്‍മെന്‍സി്രന്റെ ബാനറില്‍ വിന്ധ്യന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ഇലക്ട്ര എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.