ധനുഷിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് എനയ് നോക്കി പായും തോട്ട. ആക്ഷന്‍ ചിത്രമാണിത്. മേഘ ആകാശാണ് ചിത്രത്തിലെ നായിക. ബാഹുബലി ഫെയിം റാണ ദഗ്ഗുബാട്ടി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നു. ഡര്‍ബുക ശിവയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ചിത്രത്തിലെ പാട്ടുകള്‍ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍. എസ്‌കേപ്പ് ആര്‍ട്ടിസ്റ്റ്‌സ് മോഷന്‍ പിക്‌ച്ചേസിന്റെ ബാനറില്‍ പി. മദൻ, ഗൗതം മേനോന്‍, വെങ്കട്ട് സോമസുന്ദരം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: എനയ് നോക്കി പായും തോട്ട എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.