രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് എന്നോടിഷ്ടം കൂടാമോ. മുകേഷ്, മധു ബാല എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിദ്ദിക്ക്,കെ.പി.എ.സി ലളിത, ജനാര്‍ദ്ദനന്‍, ഇന്നസെന്റ്, ജെ.ഡി ചക്രവര്‍ത്തി, കലാഭവന്‍ സൈനുദ്ദീന്‍, ഇടവേള ബാബു, മാവേലിക്കര പൊന്നമ്മ, ദിലീപ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദിലീപിന്റെ ആദ്യ ചിത്രം കൂടിയാണിത്. കൂടാതെ ദിലീപ് ഈ ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയായിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് എസ്.പി വെങ്കിടേഷ്,ഔസേപ്പച്ചനും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മുദ്ര ആര്‍ട്‌സിന്റെ ബാനറില്‍ ബി ശശികുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: എന്നോടിഷ്ടം കൂടാമോ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.