സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി സുബില്‍ സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്റെ സത്യാന്വേഷണ പരീക്ഷകള്‍. സുരാജിനെ കൂടാതെ മൈഥിലി, റഹ്മാന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
വിഷാദത്തെ മനുഷ്യന്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ചിത്രം അവതരിപ്പിക്കുന്നത്. കോടതിയിലെ ബെഞ്ച് കഌക്കായിരുന്ന എഴുപത്തിരണ്ടുകാരന്റെ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്. പോള്‍ ബത്തേരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. കാവാലം നാരായണ പണിക്കരുടെ വരികള്‍ക്ക് എം ജി ശ്രീകുമാര്‍ ഈണം പകരുന്നു. മേരി മാതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍ മാത്യു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: എന്റെ സത്യാന്വേഷണ പരീക്ഷകള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.