രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ തുളസീദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഏഴരപ്പൊന്നാന. ജയറാം, സിദ്ദിക്ക് എന്നിവരാണ് ചിത്രത്തിലെ പ്രധാന കാഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബിയോണ്‍ ജെമിനി,കനക,മാമുക്കോയ,മാള അരവിന്ദന്‍,സായികുമാര്‍,ജഗതി ശ്രീകുമാര്‍,ബാബു ആന്റണി,റിസബാവ,മോഹന്‍ രാജ്,ജോസ് പെല്ലിശ്ശേരി,ബോബി കൊട്ടാരക്കര,കെ പി എ സി ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ ജെ യേശുദാസ്,കെ എസ് ചിത്ര, സുജാത മോഹന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കാര്‍ത്തിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോയ് തോമസാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ഏഴരപ്പൊന്നാന എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.