പി. കെ ബാബു രാജ് സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ജെമിനി. റിച്ചീസ് സിനിമയുടെ ബാനറില്‍ രൂപേഷ് ലാലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡോക്ടര്‍ ബിനു പുരുഷോത്തമനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്‍, അനു എലിസബത്ത്, പി.കെ ബാബുരാജ് എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.
ജെമിനി എന്ന കഥാപാത്രമായി ബേബി എസ്തറാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജെമിനിക്ക് രണ്ടര വയസ്സുള്ളപ്പോള്‍ അവളെ ഒരു കുടുംബം അനാഥാലയത്തില്‍ നിന്നും ദത്തെടുത്താണ്. പിന്നീട് വളര്‍ന്നു വലുതായപ്പോള്‍ അവള്‍ അസാധാരണമായ സ്വഭാവവും പെരുമാറ്റവും പ്രകടിപ്പിക്കാന്‍ തുടങ്ങി. അങ്ങനെ അവളെ ഒരു ഡോക്ടറെ കാണിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്.
രഞ്ജി പണിക്കര്‍, ധനുശ്രീ ഘോഷ് എന്നിവരാണ് ജെമിനിയുടെ മാതാപിതാക്കളായി എത്തുന്നത്. സിജോയി വര്‍ഗീസ്, സുനില്‍ സുഖദ, ലിയോമ ലിഷോയ്, സേതു ലക്ഷമി, കിഷോര്‍ സത്യ, ശശി കലിംഗ, അശോക് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. വളരെ ലളിതമായ ഒരു കഥയെ മികച്ച രീതിയില്‍ പ്രേക്ഷകനുമുന്നില്‍ അവതരിപ്പിക്കാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്.
** Note :
കുറിപ്പ്: ജെമിനി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.