പൃഥ്വിരാജ് സുകുമാരന്‍, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗോള്‍ഡ്. സംവിധാനത്തിന് പുറനെ എഡിറ്റിങ്ങ്, വിഷ്വല്‍ എഫക്റ്റ്, സ്റ്റണ്ട്, ആനിമേഷന്‍, കളര്‍ ഗ്രേഡിങ് തുടങ്ങിയവയെല്ലാം നിര്‍വ്വഹിച്ചത് അല്‍ഫോന്‍സ് തന്നെയാണ്.
മല്ലിക സുകുമാരന്‍, അജ്മൽ അമീർ, ചെമ്പന്‍ വിനോദ് ജോസ്, സൈജു കുറുപ്പ്, ഷമ്മി തിലകന്‍, അബു സലിം, ഷെബിൻ ബെൻസൺതുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. പൃഥ്വിരാജും നയന്‍താരയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് ഗോള്‍ഡ്.
സാങ്കേതിക കാരണങ്ങള്‍ കൊണ്ട് പലതവണയായി ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റിയിരുന്നു. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് രാജേഷ് മുരുഗേഷാണ് സംഗീതം നല്‍കിയത്
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. മാജിക് ഫ്രെയിംസ് ആണ് വിതരണം.
** Note :
കുറിപ്പ്: ഗോള്‍ഡ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.